എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദ ഗെയിമുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക്
എഡിറ്റര്‍
Sunday 27th January 2013 1:15pm

ന്യൂദല്‍ഹി: പൗരന്മാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന വീഡിയോ ഗെയിമുകള്‍ പാക്കിസ്ഥാന്‍ നിരോധിച്ചു. ലോക പ്രശസ്തമായ കോള്‍ ഓഫ് ഡ്യൂട്ടി: ബ്ലാക് ഓപ്‌സ് ll, മെഡല്‍ ഓഫ് ഹോര്‍ണര്‍ എന്നീ ഗെയിമുകളാണ് രാജ്യത്ത് നിരോധിച്ചത്.

Ads By Google

പാക്കിസ്ഥാനിലെ  സിഡി, ഡിവിഡി, ഓഡിയോ കാസറ്റ് ട്രേഡേഴ്‌സ് ആന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം. പാക്കിസ്ഥാനെ മോശമായി ചിത്രീകരിച്ചുവെന്നും പാക് പൗരന്മാരെ തീവ്രവാദികളാക്കിയെന്നും ആരോപിച്ചാണ് നിരോധനം.

വിലക്ക് ലംഘിച്ച് ഗെയിമുകള്‍ വിറ്റാല്‍ കടുത്ത നടപടിയെടുക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, വിലക്ക് പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണോ എന്നതില്‍ വ്യക്തതയില്ല.

സമാനരീതിയിലുള്ള സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു. വീഡിയോ ഗെയിമിലെ ഉള്ളടക്കം പാക്കിസ്ഥാന് എതിരാണെന്നും രാജ്യത്തെ വളരെ മോശമായാണ് ഗെയിമില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു.

Advertisement