എഡിറ്റര്‍
എഡിറ്റര്‍
കൊന്നാലും വിടൂലെടാ..!; അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡിന്റൈ ദേഹത്ത് കൂടെ വണ്ടിയോടിച്ച് കയറ്റി, വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Wednesday 31st May 2017 12:58pm

ബൈജിങ്: തിരക്കുള്ള നഗരങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുക എന്നത് ശ്രമകരമാണ്. പാര്‍ക്കിങ് സുഖകരമാക്കാന്‍ പലയിടത്തും ഗാര്‍ഡുമാരെ നിയമിക്കലുമുണ്ട്. എന്നാല്‍ അതിനായി നിശ്ചയിച്ച ഗാര്‍ഡുമാരെ അനുസരിക്കാതിരുന്നാലോ.

ചൈനയില്‍ നിന്നുള്ള ഒരു വീഡിയോയിലാണ് അനധികൃതമായി പാര്‍ക്കിങ് ചെയ്യാന്‍ ശ്രമിച്ച ഡ്രൈവറെ ഗാര്‍ഡിന് തന്റെ ജീവന്‍ പണയം വെച്ച് പ്രതിരോധിക്കേണ്ടി വന്നു. ഗാര്‍ഡിനെ അനുസരിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് ഓടിച്ചെങ്കിലും അത് തടയാന്‍ ഗാര്‍ഡ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നു.


Also Read: മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി


എന്നാല്‍ ഗാര്‍ഡിന്റെ പ്രതിഷേധത്തിനെ വക വെക്കാതെ ഡ്രൈവര്‍ ഗാര്‍ഡിന്റെ ദേഹത്തിലൂടെ വാഹനമോടിക്കുകയായിരുന്നു. ഗാര്‍ഡ് പരിക്കുകളോടെ രക്ഷപ്പെട്ടു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഗാര്‍ഡിന്റെ ആത്മാര്‍ത്ഥതക്ക് സല്യൂട്ട് ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

Advertisement