Categories

ഫേസ്ബുക്കിന്റെ സര്‍പ്രൈസ് വീഡിയോ ചാറ്റിംങ്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഇനി വീഡിയോ ചാറ്റ് സൗകര്യവും നല്‍കും. ഇന്നുമുതല്‍ ഫേസ്ബുക്കില്‍ വീഡിയോ ചാറ്റ് ലഭ്യമാകും.

ഫേസ്ബുക്ക് ഒരു സര്‍പ്രൈസ് ഒരുക്കുന്നുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്‌കൈപ്പുമായി ചേര്‍ന്ന് വീഡിയോ ചാറ്റിംങ് കൂടി ഫേസ്ബുക്കിലുള്‍പ്പെടുത്താനാണ് സുക്കര്‍ബര്‍ഗിന്റെ തീരുമാനം.

കഴിഞ്ഞാഴ്ച ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ പ്ലസില്‍ വീഡിയോ ചാറ്റിങ്ങിന് സൗകര്യമുണ്ടായിരുന്നു. ഒന്നിലധികം ഉപഭോക്താക്കള്‍ക്ക് ഒരേസമയം വീഡിയോചാറ്റ് നടത്താമെന്നതാണ് ഇതിലെ പ്രത്യേകത. ഈ സൗകര്യമില്ലാത്ത ഫേസ്ബുക്കിനെ ഗൂഗിള്‍ പ്ലസ് തകര്‍ക്കും എന്ന ആശങ്കകളുണ്ടായിരുന്നു. ഇതാണ് വീഡിയോ ചാറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നില്‍.

മൈക്രോ സോഫ്റ്റില്‍ നിന്നും 850കോടി രൂപയ്ക്കാണ് ഫേസ്ബുക്ക് വീഡിയോ ചാറ്റിംങ് സംവിധാനം വാങ്ങിയത്.

3 Responses to “ഫേസ്ബുക്കിന്റെ സര്‍പ്രൈസ് വീഡിയോ ചാറ്റിംങ്”

  1. muneer

    hi

  2. Manoj

    IT മേഖലയിലെ കിടമാത്സരങ്ങള്‍ നമുക്ക് പ്രവചിക്കവുന്നതിലും അപ്പുറത്താണ്.ഏതായാലും facebook ലെ ചാറ്റിങ് കൂടുതല്‍ റിയല്‍ ആക്കാന്‍ കഴിയുമല്ലോ.നന്ദി!

  3. VARUN R CHANDRA

    I m willing 2 try it as soon as possible n hv fun with Google+. U guys r gr8 in Google. Hopeful 2 try Google+ n not 2 face any unnecessary incidents as other site. I hv gr8 Faith in Google.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.