എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമണക്കേസില്‍ പ്രതിയെ ശിക്ഷിക്കാന്‍ ഇരയുടെ മൊഴി മതിയായ തെളിവ്: മുംബൈ ഹൈക്കോടതി
എഡിറ്റര്‍
Friday 14th June 2013 12:45am

mumbai-high-court

മുംബൈ: ലൈംഗികാതിക്രമണക്കേസില്‍ പ്രതിയെ ശിക്ഷിക്കാന്‍ ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന് മുംബൈ ഹൈക്കോടതി. ഇരയുടെ മൊഴിയ്ക്ക് വേറെ തെളിവ് അന്വേഷിക്കേണ്ടെന്നും കോടതി വ്യക്തമാക്കി.
Ads By Google

സഹോദര ഭാര്യയെ പീഡിപ്പിച്ച യുവാവിനെതിരെയുള്ള കേസ് പരിഗണിക്ക വേയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രസ്തുത കേസില്‍ കോടതി ഇരയുടെ മൊഴി തെളിവായി സ്വീകരിച്ചു.

ഭര്‍ത്താവുമായി വിവാഹമോചനത്തിന് തീരുമാനിച്ച ശേഷം ഭര്‍തൃവീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ പീഡിപ്പിക്കുകയായിരുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ലൈംഗികാതിക്രമമുണ്ടായാലും സ്ത്രീയുടെ സഹായത്തിനായി ആ വീട്ടില്‍ നിന്ന് ആരും തന്നെ വരില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവുമായുള്ള വിവാഹമോചന നടപടികള്‍ നടന്നുകൊണ്ടിരിക്കേയാണ് സ്ത്രീ പീഡനത്തിന് ഇരയായത്. ഈ അവസരത്തില്‍ തെളിവ് നല്‍കാന്‍ ഇരയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. മറ്റാരും കൃത്യം കണ്ടിട്ടില്ല.

ജഡ്ജി റോഷന്‍ ദാല്‍വിയുടേതാണ് വിധി. കേസില്‍ പ്രതി അശോക് ഖോഡ്‌കെ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.

Advertisement