കേരളത്തില്‍ നിന്ന് 180 പേരെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തടിയന്റവിട നസീര്‍ റിക്രൂട്ട് ചെയ്‌തെന്ന് കീഴടങ്ങിയ തീവ്രവാദികള്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കി. കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ കീഴടങ്ങിയ തീവ്രവാദികളെ ചോദ്യം ചെയ്തത്.