തിരുവനന്തപുരം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഹമീദ് അന്‍സാരിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍, ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, നിയമമന്ത്രി വിജയകുമാര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

വൈകീട്ട് കനകക്കുന്ന് കൊട്ടാരത്തില്‍ അച്ച്യുതമേനോന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും നടക്കുന്ന ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.