അഹമ്മദാബാദ്:  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മഹാത്മാ ഗാന്ധിക്ക് തുല്യനാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി. ഗുജറാത്തിലെ നിക്ഷേപക സമാഗമത്തെ കുറിച്ച് സംസാരിക്കവേയാണ് അനില്‍ അംബാനി മോഡിയെ ഗാന്ധിജിക്കൊപ്പം ഉപമിച്ചത്.

Ads By Google

Subscribe Us:

ഗുജറാത്തിലെ നിക്ഷേപക യോഗത്തില്‍ 50,000 നിക്ഷേപകരെ കൊണ്ടുവന്ന മോഡിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തില്‍ വികസനം കൊണ്ടുവരുന്ന നരേന്ദ്ര മോഡിയെ മഹാത്മാ ഗാന്ധിയുമായും ധിരുഭായ് അംബാനിയുമായും സര്‍ദാര്‍ പട്ടേലുമായും ഉപമിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റിലയന്‍സ് മൂന്ന് വര്‍ഷത്തിനുള്ളില്‍ 100,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും അനില്‍ അംബാനി പറഞ്ഞു.

ഗുജറാത്തിനെ ചൈനയോട് താരതമ്യപ്പെടുത്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറയുന്നത്. ‘ ഗുജറാത്തിനെ ചൈനയുമായി താരതമ്യപ്പെടുത്താം. ചൈനയെ ഗുജറാത്തുമായി താരതമ്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും ആനന്ദ് പറയുന്നു.