എഡിറ്റര്‍
എഡിറ്റര്‍
ഒരു ആത്മഗതത്തിന്റെ ദാര്‍ശനികപ്രശ്‌നങ്ങള്‍
എഡിറ്റര്‍
Tuesday 4th March 2014 4:11pm

ലൈംഗികാവയവത്തിന് ആകെയുള്ള പരിമിതമായ വാക്കുകള്‍ തെറികളാവുന്നത് സംസ്‌കാരസമ്പന്നരായ നമുക്ക് അഭിമാനകരമാണോ? ആലോചിക്കുക. മാത്രമല്ല, ടാറ്റാപുരം സുകുമാരന്‍, പമ്മന്‍, ഐയ്യനേത്ത് തുടങ്ങിയ നോവലിസ്റ്റുകള്‍ അവരുടെ നോവലുകളില്‍ ഉപയോഗിക്കുന്ന മലയാളവാക്കുകള്‍ ഉപയോഗിക്കാന്‍ മലയാളികളായ നമുക്ക് സ്വാതന്ത്ര്യമില്ലേ?


oru-athma

line

എസ്സേയ്‌സ്‌ / കെ.ഇ.കെ സതീഷ്

line

വിബ്‌ജ്യോര്‍ എന്ന ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവലിലും സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയിലും ഇത്തവണ വിഷയം ലിംഗനീതി (Gender Justice) ആയിരുന്നു. അവിടെ നടന്ന ആവിഷ്‌കാരത്തിന്റെ സ്വതന്ത്ര മലയാള രൂപത്തിലുണ്ടായ ചില പദപ്രയോഗങ്ങളെ ചുറ്റിപ്പറ്റി സാംസ്‌കാരികരംഗത്തുണ്ടായ കനത്ത ഞെട്ടലും പ്രതികരണങ്ങളും കേരളത്തില്‍ ഒരുമാതിരിപ്പെട്ട എല്ലാവരും അറിഞ്ഞുകാണും. അറിയാത്തവരുടെ അറിവിലേക്കായി രണ്ടു വാക്ക്.

തൃശൂരില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവലും സാമൂഹിക-സാംസ്‌കാരിക ഒത്തുചേരലുമാണ് വിബ്‌ജ്യോര്‍ അഥവാ മലയാളത്തില്‍ മഴവില്‍ മേള.vagina-5

ഇന്ത്യയിലുടനീളമുള്ള അവകാശസമരങ്ങളുടെ പ്രതിനിധികളും അനീതിക്കിരയായവരും ഈ മേളയില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. പുരോഗമനപരമായ രാഷ്ട്രീയവും ബഹുസ്വരതയും സര്‍വ്വോപരി ജനാധിപത്യവും അങ്ങേയറ്റം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള ഒരു മേളയാണിത്.

ഇത്തവണ തുടര്‍ച്ചയായുള്ള ഒമ്പതാം വര്‍ഷമാണ് വിബ്‌ജ്യോര്‍ നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററി സിനിമകളും സംവിധായകരും മേളയുടെ എല്ലാ വര്‍ഷത്തെയും അവിഭാജ്യഘടകമാണ്.

ചലച്ചിത്രമേള മാത്രമല്ല, വിവിധ വിഷയങ്ങളിലൂന്നിയുള്ള മിനി കോണ്‍ഫറന്‍സുകള്‍ കൊണ്ടും സമ്പന്നമാണ് ഈ മേള.

വിബ്‌ജ്യോറില്‍ ഇല്ലാത്ത ഒന്ന് പണക്കൊഴുപ്പ് മാത്രമാണ്. അനേകം പരാധീനതകള്‍ നേരിട്ടുകൊണ്ടുതന്നെയാണ് സംഘാടകര്‍ ഓരോ വര്‍ഷവും മേള സംഘടിപ്പിക്കുന്നത്.

ഇത്തവണ കശ്മീരില്‍ നിന്നുള്ള ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലി മേള അടിച്ചു തകര്‍ക്കാന്‍ സംഘപരിവാര്‍ പ്രഭൃതികള്‍ ശ്രമം നടത്തുകയുണ്ടായി. ഇവരുടെ ആരോപണം പാക്കിസ്ഥാന്‍ ചാരസംഘടനയുടെ സിനിമയാണെന്നാണ്.

സത്യത്തില്‍ ‘ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്’ എന്നു പേരുള്ള ഈ ചിത്രം നിര്‍മ്മിച്ചത് പിഎസ്ബിടി എന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്‍സിയാണ്.vagina

പിഎസ്ബിടി എന്നാല്‍ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ്. ഇതിന്റെ നിലവിലുള്ള ചെയര്‍പേഴ്‌സണ്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. അദ്ദേഹം ഒരു ആദരണീയനായ ചലച്ചിത്രപ്രതിഭയാണെന്ന് സംഘപരിവാര്‍ പ്രഭൃതികളുടെ അറിവിലേക്കായി കുറിക്കുന്നു.

ഇത് സംവിധാനം ചെയ്തത് ശ്രീനഗറില്‍ ജനിച്ച് അവിടെ വളര്‍ന്ന് ശ്യാം ബെനഗല്‍, ജബ്ബാര്‍ പട്ടേല്‍ തുടങ്ങി അനേകം ചലച്ചിത്ര പ്രതിഭകളോടൊപ്പം പ്രവര്‍ത്തിച്ച് ഒരു ഡോക്യുമെന്ററി ഇതിനകം സ്വതന്ത്രമായി ചെയ്തു കഴിഞ്ഞ ബിലാല്‍ എ.ജാന്‍ എന്ന ചെറുപ്പക്കാരനാണ്. രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്.

1991-ല്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ഇന്നും തുടരുന്ന വിഹ്വലതകളാണിതിന്റെ പ്രമേയം. ഈ ചിത്രം അവിടെ കാണിക്കുന്നതിനെതിരെയാണ് സംഘപരിവാര്‍ ഭീഷണി മുഴക്കിയത്.

സുരക്ഷാഭീഷണി മൂലം പോലീസ് സംരക്ഷണത്തിന് സംഘാടകര്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് ഈ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞു. ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള പടമാണെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ അതിന്റെ കോപ്പി കൊടുക്കണമെന്നായി പോലീസ്.

ചലച്ചിത്രമേളക്ക് ചലച്ചിത്രകാരന്മാര്‍ ചിത്രങ്ങളയച്ചത് മേളയില്‍ പ്രദര്‍ശിപ്പിക്കാനാണെന്നും ചിത്രം പ്രദര്‍ശിപ്പിച്ചു കഴിയുമ്പോള്‍ സംവിധായകന്റെ സമ്മതത്തോടെ കോപ്പി തരാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ഇതോടെ നിസ്സഹായരായ പോലീസ് മേളക്ക് ഭീഷണിയുണ്ടെന്നും സംഘപരിവാറുകാര്‍ വന്ന് ഇതൊക്കെ അടിച്ചു തകര്‍ക്കട്ടെയെന്ന് പറഞ്ഞ് പോയി. പിന്നീടവര്‍ തിരിച്ചു വന്നു.

ചിത്രം തുടങ്ങി പത്തിരുപത് മിനിറ്റായപ്പോള്‍ ചില അക്രമികള്‍ വന്ന് മുദ്രാവാക്യത്തോടെ അവിടമാകെ അടിച്ചു തകര്‍ത്ത് തിയറ്ററില്‍ കയറി. കാണികള്‍ തടുത്തതു മൂലം മാത്രം അവര്‍ നിസ്സഹായരായി. പോലീസ് അതിലേറെ നിസ്സഹായരായി. അങ്ങനെ പോലീസ് സംഘപരിവാര്‍ അക്രമികളുടെ ചെയ്തികള്‍ക്ക് നിശ്ശബ്ദം കൂട്ടുനില്‍ക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വന്നു.

ഗത്യന്തരമില്ലാതെ അവര്‍ അക്രമികളെ കസ്റ്റഡിയിലെടുത്ത് സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ന്ന് കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു. ശാന്തമായ തിയറ്ററില്‍ അപ്പോള്‍ത്തന്നെ പ്രദര്‍ശനം പുനരാരംഭിക്കുകയും ചെയ്തു. ഇതിനു മുമ്പും ‘അമുദന്‍’ എന്ന ഡോക്യുമെന്ററി ചലച്ചിത്രകാരന്റെ ചിത്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഇത്തരത്തില്‍ സംസ്‌കാരശൂന്യമായി ഇടപെട്ടിരുന്നു.

ഇപ്പോള്‍ വിബ്‌ജ്യോര്‍ എന്താണെന്ന് അറിവില്ലാത്തവര്‍ക്ക് ഒരു ഏകദേശധാരണ ലഭിച്ചു കഴിഞ്ഞിരിക്കുമെന്ന് കരുതുന്നു.

അടുത്തപേജില്‍ തുടരുന്നു

Advertisement