Administrator
Administrator
പുരുഷന്‍മാര്‍ക്കായി പുതിയ വയാഗ്ര കോണ്ടം
Administrator
Thursday 12th May 2011 2:45pm

viagraലണ്ടന്‍: ഗര്‍ഭ നിരോധന സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ പല പുരുഷന്‍മാര്‍ക്കും ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കായി ഒരു വയാഗ്ര കോണ്ടമുണ്ടാക്കിയിരിക്കുകയാണ് ഫുടുറ മെഡിക്കല്‍സ്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന സാമഗ്രികള്‍ കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്ന പുരുഷന്‍മാര്‍ക്ക് ഏറെ ഗുണം ചെയ്യും ഈ വയാഗ്ര കോണ്ടം. സി.ഡി.എസ് 500 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഹൃദ്രോഗത്തിനുപയോഗിക്കാറുള്ള ഒരു പ്രത്യേകതരം ജെല്ലാണ് ഈ വയാഗ്ര കോണ്ടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുകയും പെനിസിലേക്ക് കൂടുതല്‍ രക്തം പ്രവഹിക്കുന്നത് തടയുകയും ചെയ്യും.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയാന്‍ ഇതിന് കഴിയുമെന്നാണ് നിര്‍മ്മിതാക്കള്‍ അവകാശപ്പെടുന്നത്. ലൈംഗിക ജീവിതം പരിപോഷിപ്പിക്കാനായി നേരം പോക്കിനുവേണ്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന യുവാക്കള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗമായി ഇതുപയോഗിക്കാം. അംഗീകാരം ലഭിച്ചാലുടന്‍ തന്നെ സി.എസ്.ഡി 500 എന്ന ഈ ഉല്പന്നം വിപണിയിലെത്തും.

Advertisement