എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യന്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കണം: വി.എച്ച്.പി
എഡിറ്റര്‍
Wednesday 20th September 2017 4:11pm

ന്യൂദല്‍ഹി: മ്യാന്‍മാറില്‍ നിന്നും രക്ഷപ്പെട്ട് പോരുന്ന ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് വി.എച്ച്.പി നേതാവ് അചിന്ത്യ ബിശ്വാസ്. റോയിട്ടേഴ്‌സിനോടാണ് വി.എച്ച്.പി നേതാവിന്റെ പ്രതികരണം.

‘ഹിന്ദു കുടുംബംങ്ങളെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം. മറ്റേവിടേക്കാണ് അവര്‍ക്ക് പോകാനാകുക. ഇതാണ് ജന്മസ്ഥലം’ ബിശ്വാസ് പറയുന്നു.

ബംഗ്ലാദേശിലെയും മ്യാന്‍മാറിലേയും ഹിന്ദു അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് പുതിയ നയം രൂപീകരിക്കുന്നതിനായി വി.എച്ച്.പിയും ആര്‍.എസ്.എസും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അചിന്ത്യ ബിശ്വാസ് പറയുന്നു.

 പാക് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കിയ ബി.ജെ.പി റോഹിങ്ക്യരെ പുറത്താക്കുന്നതിന് പിന്നിലെ വര്‍ഗീയ അജണ്ട

  ഞങ്ങളെ കൊന്നോളൂ, പക്ഷെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കരുത്: സര്‍ക്കാരിനോട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന

അതേ സമയം വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക്താവ് കെ.എസ് ദത്ത്‌വാലിയ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും ഹിന്ദു അഭയാര്‍ത്ഥികള്‍ ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട്.

മ്യാന്‍മാറില്‍ നിന്നും മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്കൊപ്പം അഞ്ഞൂറോളം ഹിന്ദുക്കളും ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടിരുന്നു.

Advertisement