Categories

ബാബ­റി തര്‍ക്കം: പുതി­യ നിയ­മം വേ­ണ­മെ­ന്ന് വി എ­ച്ച് പി

ന്യൂ­ദല്‍ഹി: ബാബ­റി മ­സ്­ജി­ദ് തര്‍­ക്ക­വി­ഷ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു­ള്ള പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഹ­രി­ക്കാന്‍ പുതി­യ നിയ­മം ആ­വ­ശ്യ­മാ­ണെ­ന്ന് വി­ശ്വ ഹി­ന്ദു പ­രിഷ­ത്ത് ആ­വ­ശ്യ­പ്പെട്ടു. അ­യോ­ധ്യ­യി­ലെ തര്‍­ക്ക­പ്ര­ദേ­ശ­ത്തി­ന്റെ പേ­രി­ലു­ള്ള കേ­സില്‍ വി­ധി­വ­രാന്‍ ദി­വ­സ­ങ്ങള്‍ ബാ­ക്കി­നില്‍­ക്കെ­യാ­ണ് വി എ­ച്ച് പി അ­ഭി­പ്രാ­യ­പ്ര­ക­ട­ന­വു­മാ­യി രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ന്ന­ത്.

വി എ­ച്ച് പി­യുടെ ഈ ആ­വ­ശ്യ­ത്തോ­ട് ആര്‍ എ­സ് എസും അ­നു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ചി­ട്ടു­ണ്ട്. 60 വര്‍­ഷ­മാ­യി തു­ട­രു­ന്ന രാം­ജന്‍­മ­ഭു­മി-ബാ­ബ­രി മ­സ്­ജി­ദ് പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ ഇ­താ­ണ് പോം­വ­ഴി­യെന്നും ആര്‍ എ­സ് എ­സ് മേ­ധാ­വി മോ­ഹന്‍ ഭ­ഗവ­ത് പ­റഞ്ഞു. രാം­ജന്‍­മ­ഭു­മി ഹി­ന്ദു­ക്കള്‍­ക്ക് കൈ­മാ­റ­ണ­മെന്നും പ്ര­ദേ­ശ­ത്ത് ക്ഷേത്രം നിര്‍­മ്മി­ക്കു­മെന്നും മോ­ഹന്‍ ഭ­ഗ­വ­ത് വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.