കഥ / വി.എച്ച് നിഷാദ്

വര / മജിനി 

മകന് രണ്ടു വയസായപ്പോഴാണ് അമ്മ അവന്റെ മുലകുടി നിര്‍ത്തിയത്.

അടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ പിഞ്ചു ബാലനെ കാണാനില്ല.

Ads By Google

വീടും പരിസരവും ചുറ്റി നടന്നു തേടിയിട്ടും അവനെ കാണാനേ ഇല്ലല്ലോ..!
ആകാശത്തിന്റെ ചെരിവുകളിലും കിണറിന്റെ ആഴത്തിലും തട്ടിന്‍ പുറത്തും വേസ്റ്റു കുഴിയിലും ബക്കറ്റിലും വരെ കണ്ണുകള്‍ തിരഞ്ഞു.

അപ്പോഴാണ് അതോര്‍മ്മ വന്നത്.

ദൂരെയുള്ള റബര്‍ എസ്റ്റേറ്റിന്റെ ഗേറ്റു തള്ളിത്തുറന്ന് ആ അമ്മ ഓടി വന്നത് ആവലാതിയോടെയാണ്.
-മകനതാ അവിടെ ഒരു റബര്‍ മരത്തെ കെട്ടിപ്പിടിച്ച്, അതിന്റെ ചിരട്ട അകിടില്‍ മുഖം ചേര്‍ത്ത്, നാവു നുണഞ്ഞ്, നിര്‍വൃതിയോടെ…