എഡിറ്റര്‍
എഡിറ്റര്‍
ഷുമാക്കറിനൊപ്പം ഇനി വെറ്റലും
എഡിറ്റര്‍
Monday 4th November 2013 10:28am

vettel1

അബുദാബി: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ അബുദാബി ഗ്രാന്റ് പ്രിയില്‍ റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം.

ഇതോടെ ഒരു സീസണില്‍ തുടര്‍ച്ചയായി ഏഴു കിരീടം നേടുന്ന രണ്ടാമത്തെ വ്യക്തിയായി വെറ്റല്‍. 2004ല്‍ ഫെറാരിയുടെ മൈക്കല്‍ ഷുമാക്കറാണ് ഏഴു കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയത്.

സഹ െ്രെഡവറും പോള്‍ പൊസിഷനില്‍ ഒന്നാമനുമായ മാക് വെബ്ബറിനെ പിന്തള്ളിയാണ് വെറ്റല്‍ കിരീടം നേടിയത്.

വെബ്ബറിനേക്കാള്‍ 30 സെക്കന്‍ഡ് മുന്നിലായി വെറ്റല്‍ ഫിനിഷ് ചെയ്തു.

55 ലാപ്പുകളിലായി 305 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 38മിനിറ്റ് 06 സെക്കന്റു കൊണ്ടാണ് വെറ്റല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി 4 ഫോര്‍മുല വണ്‍ സീസണുകളില്‍ ലോക ചാമ്പ്യനാണ് വെറ്റല്‍.

ഇന്ത്യന്‍ ഗ്രാന്റ് പ്രീയിലെ വിജയാഘോഷം അവസാനിക്കുന്നതിന് മുന്‍പാണ് അബുദാബി ഗ്രാന്റ് പ്രീയിലും വെറ്റല്‍ തന്റെ വിജയം ആവര്‍ത്തിച്ചത്.

മത്സരത്തില്‍ മേഴ്‌സിഡസിന്റെ നികോ റോസ്ബര്‍ഗാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്.

Advertisement