Categories

വെറ്റല്‍ വീണ്ടും വേഗ വീരന്‍

ജപ്പാന്‍: ജര്‍മനിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷും ഫോര്‍മുല വണ്‍ ചാംപ്യന്‍ പട്ടം സ്വന്തമാക്കി. ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ മക് ലാരന്റെ ജന്‍സന്‍ ബട്ടണും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലന്‍സോയ്ക്കും പിറകില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഇരുപത്തിനാലുകാരനായ വെറ്റല്‍ ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്.

ജപ്പാന്‍ ഗ്രാന്‍പ്രീ തുടങ്ങുന്നതിന് മുമ്പ് ലോകചാംപ്യന്‍പട്ടത്തിന് ഒരു പോയന്റ് മാത്രം അകലെയായിരുന്നു വെറ്റല്‍. റെഡ് ബുള്ളിന്റെ ഡ്രൈവറായ വെറ്റലായിരുന്നു കഴിഞ്ഞ രണ്ടു സീസണിലും ജപ്പാനിലെ ചാംപ്യന്‍. ഈ സീസണില്‍ ഇതുവരെ കഴിഞ്ഞ 14 ഗ്രാന്‍പ്രീയില്‍ ഒന്‍പതിലും വെറ്റലായിരുന്നു ചാംപ്യന്‍.റെഡ് ബുള്ളില്‍ വെറ്റലിന്റെ സഹഡ്രൈവറായ മാര്‍ക്ക് വെബ്ബറിനാണ് നാലാം സ്ഥാനം. മക് ലാരന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചാമതെത്തിയപ്പോള്‍ ഫെരാരിയയുടെ മുന്‍ലോകചാംപ്യന്‍ മൈക്കല്‍ ഷുമാക്കര്‍ ആറാമതെത്തി.

2001ല്‍ ജര്‍മന്‍, യൂറോപ്യന്‍ ജൂനിയര്‍ കാര്‍ട്ടിങ് കിരീടങ്ങള്‍ ചൂടിക്കൊണ്ടാണു വേഗങ്ങളുടെ ട്രാക്കിലേക്ക് വെറ്റല്‍ വരവറിയിച്ചത്. 2005ല്‍ ഫോര്‍മുല ത്രി യൂറോ പരമ്പരയില്‍ മികച്ച അരങ്ങേറ്റക്കാരനായി. 2006ല്‍ ഫോര്‍മുല ത്രി യൂറോ പരമ്പരയില്‍ രണ്ടാം സ്ഥാനക്കാരനായി. 2007ല്‍ ബിഎംഡബ്ല്യു ഡ്രൈവര്‍ റോബര്‍ട്ട് ക്യുബിക്കയ്ക്കു പകരക്കാരനായി ഇറങ്ങി എട്ടാം സ്ഥാനത്തെത്തി ഫോര്‍മുല വണ്ണില്‍ ആദ്യ പോയന്റ് കരസ്ഥമാക്കി.

2009ലാണ് റെഡ് ബുള്ളിനായ് ആദ്യമായി എഫ് വണ്‍ ട്രാക്കിലിറങ്ങിയത്. ആദ്യ സീസണില്‍ തന്നെ റണ്ണര്‍ അപ്പായ വെറ്റല്‍ റെഡ് ബുള്ളിന് ആദ്യ പോള്‍ പൊസിഷനും സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം കിരീടം സ്വന്തമാക്കിയ വെറ്റല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യന്‍ എന്ന നേട്ടവും സ്വന്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.