ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ യുവാക്കളുടെ ഹരമായി മാറിയ വെസ്പയുടെ വിലയില്‍ വന്‍ കുറവ്. വിപണിയില്‍ ഇറങ്ങി എട്ടുമാസങ്ങള്‍ക്കൊണ്ട് വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

Ads By Google

പഴയ വിലയേക്കാള്‍ പതിനായിരത്തിലേറെ കുറവാണ് ഇപ്പോഴുള്ളത്. വെസ്പയുടെ പുതിയ എക്‌സ് ഷോറൂം വില 59,990 ആണ്. എട്ടുമാസം കൊണ്ട് വെസ്പയുടെ വില്‍പ്പന 25,000 കവിഞ്ഞിരുന്നു.

ഈ വര്‍ഷം പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് വെസ്പ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവി ചോപ്ര അറിയിച്ചു. സ്‌കൂട്ടര്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ പങ്കാളിത്തം വര്‍ധിച്ചതാണ് വില കുറക്കാന്‍ കാരണം.

കൂടാതെ ഇന്ത്യന്‍ ഘടകങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യുവാക്കളാണ് വെസ്പയുടെ പ്രധാന ആവശ്യക്കാര്‍. അതിനാല്‍ തന്നെ യുവാക്കള്‍ക്ക് ഹരമായ നിറങ്ങളിലാണ് വെസ്പ പുറത്തിറങ്ങുന്നത്.