എഡിറ്റര്‍
എഡിറ്റര്‍
ലോക്പാല്‍ സംഘം പിളര്‍ന്നു; തന്റെ പേരോ ചിത്രമോ കെജ്‌രിവാള്‍ ഉപയോഗിക്കരുത്: ഹസാരെ
എഡിറ്റര്‍
Wednesday 19th September 2012 9:18pm

kejriwal against hazare

മുംബൈ: അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ലോക്പാല്‍ സംഘം പിളര്‍ന്നു. സംഘത്തിലെ പിളര്‍പ്പ് വ്യക്തമാക്കിക്കൊണ്ട് അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണ ഹസാരെ തന്നെ നേരിട്ട് വിമര്‍ശനവുമായി പൊതുവേദിയിലെത്തി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കമാണ് ടീം അണ്ണ പിരിയാന്‍ കാരണമായത്.

Ads By Google

പിളര്‍പ്പിനെ തുടര്‍ന്ന് തന്റെ പേരോ ചിത്രമോ കെജ്‌രിവാളോ സംഘമോ ഇനി ഉപയോഗിക്കരുതെന്ന് ഹസാരെ ആവശ്യപ്പെട്ടു. തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹസാരെ ഇനിമുതല്‍ കെജ്‌രിവാളിനു വേണ്ടി പ്രചാരണം നടത്തില്ലെന്നും പറഞ്ഞു.

ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയതു മുതല്‍ തന്നെ സംഘത്തിലെ അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നുവെങ്കിലും കെജ്‌രിവാളിനെ തള്ളിപ്പറയാന്‍ ഹസാരെ തയ്യാറായിരുന്നില്ല. അദ്ദേഹം എല്ലാ സന്ദര്‍ഭത്തിലും അരവിന്ദ് കെജ്‌രിവാളിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളോട് അകലം പാലിച്ചായിരുന്നു ഹസാരെസംഘം മുന്നോട്ട് പോയിരുന്നത്.

രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ സംഘം പാര്‍ട്ടി രൂപീകരിക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഭിന്നത ഉടലെടുത്തിട്ട് കുറച്ച് നാളുകളായി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ളവരുടെ നീക്കമാണ് ഹസാരെയുടെ എതിര്‍പ്പിനും ഇപ്പോള്‍ പിളര്‍പ്പിലും കലാശിച്ചത്.

Advertisement