എഡിറ്റര്‍
എഡിറ്റര്‍
വെരീറ്റോ വൈബ് വില 5.63 ലക്ഷം മുതല്‍
എഡിറ്റര്‍
Thursday 6th June 2013 9:57am

vibe--dool

വെരീറ്റോയുടെ ചെറിയ പതിപ്പ് വരുന്നുണ്ടെന്ന വാര്‍ത്തയ്ക്ക് ഇനി ആയുസില്ല. ഡിക്കി മുറിച്ച് നീളം 3991 മില്ലിമീറ്ററില്‍ ഒതുക്കി വെരീറ്റോ വൈബ് എന്ന മോഡല്‍ വിപണിയിലെത്തി. 5.63 ലക്ഷം രൂപ മുതലാണ് മുംബൈയിലെ എക്‌സ്!ഷോറൂം വില.

നോച്ച് ബാക്കായ വെരീറ്റോ വൈബിന്റെ സി പില്ലര്‍ വരെയുള്ള ഭാഗം വെരീറ്റോ സെഡാനു സമാനമാണ്. സ്‌മോക്ക്ഡ് ഹെഡ്!ലാംപുകള്‍ , കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുള്ള ഗ്രില്‍ , റൂഫ് റാക്ക് , എല്‍ഇഡി ടെയ്ല്‍ ലാംപ് , പുതിയ അലോയ്!വീലുകള്‍ എന്നിവ വൈബിന്റെ വ്യത്യസ്തതകള്‍.

Ads By Google

റെനോയുടെ 64 ബിഎച്ച്പി ശേഷിയുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വൈബിനും. ലീറ്ററിനു 20.8 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ഉയരം ക്രമീകരിക്കാവുന്ന മൂന്നു ഹെഡ്‌റെസ്റ്റുകള്‍ പിന്നിലെ ബെഞ്ച് സീറ്റിനുണ്ട്. വെരീറ്റോയുടെ 510 ലീറ്റര്‍ ബൂട്ട് സ്‌പേസുള്ള സ്ഥാനത്ത് വൈബിന് 330 ലീറ്ററാണുള്ളത്.

എങ്കില്‍കൂടി സ്വിഫ്ട് ഡിസയറിന്റെ ഡിക്കി ( 316 ലീറ്റര്‍ ) യെക്കാള്‍ വലുപ്പം ഇതിനുണ്ട്. മൂന്നു വേരിയന്റുകളുണ്ട്. എക്‌സ്!ഷോറൂം വില ഡി 2  5.63 ലക്ഷം രൂപ , ഡി 4  5.89 ലക്ഷം രൂപ , ഡി 6  6.49 ലക്ഷം രൂപ.

Autobeatz

 

Advertisement