കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍ മേലുള്ള വാദം പൂര്‍ത്തിയായി. വിധി തിങ്കളാഴ്ച്ച പറയും. അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നടിയെ ആക്രമിക്കാനായി നിര്‍ദ്ദേശം നല്‍കവെ ദിലീപ് നഗ്നചിത്രങ്ങള്‍ എടുക്കാന്‍ മാത്രമല്ല ക്രൂരമായി എങ്ങനെ ആക്രമിക്കണമെന്നും സുനിയോട് പറഞ്ഞിരുന്നതായി പൊലീസ് കോടതില്‍ വ്യക്തമാക്കി. അതേസമയം ദിലീപിന് സ്വഉപാധിയില്‍ ജാമ്യം നേടാനുള്ള അവകാശമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


Also Read:  ‘കട മുടങ്ങും, കളി മുടക്കില്ല’; കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിയണമെന്ന് ഹൈക്കോടതി


കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടേയും മുന്‍കൂര്‍ ജാമ്യത്തിലും തിങ്കളാഴ്ച്ചയാണ് വിധി പറയുന്നത്.

അതേസമയം, ദിലീപിനെ കാണാന്‍ നടി കെ.പി.എ.സി ലളിത ജയിലിലെത്തി. ദിലീപിന്റെ സഹോദരിക്കൊപ്പമായിരുന്നു ലളിത ജയിലിലെത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.