vs-achuthanandanപാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ലതികാ സുഭാഷിനെതിരെ വി.എസ് നടത്തിയ വിവാദ പരാമര്‍ശം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ജൂണ്‍ 18ലേക്ക് മാറ്റി. ലതിക സുഭാഷിന്റെ പരാതി പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.

ഏപ്രില്‍ അഞ്ചിനാണ് കേസിനാധാരമായ സംഭവം നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ പ്രസ്‌ക്ലബില്‍ വെച്ച് നടത്തിയ മുഖാമുഖത്തിനിടെ ലതികാ സുഭാഷ് പ്രശസ്തയാണെന്നും ഏതുതരത്തില്‍ പ്രശസ്തയാണ് എന്നത് അന്വേഷിച്ചാലറിയാം എന്നുമായിരുന്നു വി.എസ് പറഞ്ഞത്.

അതേസമയം സ്ത്രീകളെ മാന്യതയോടെ കാണുന്ന വ്യക്തിയാണ് താനെന്നും മലമ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ലതിക സുഭാഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെ.പി.സി.സി. ഭാരവാഹി എന്നീ നിലകളിലുള്ള അവരുടെ പ്രശസ്തിയാണ് താന്‍ ഉദ്ദേശിച്ചതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.