എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗരതി: മന്ത്രിമാരുടെ അഭിപ്രായ പ്രകടനങ്ങളില്‍ സുപ്രീം കോടതിക്ക് അതൃപ്തി
എഡിറ്റര്‍
Saturday 4th January 2014 11:04am

supreme-court-3

ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമ വിരുദ്ധമെന്ന സുപ്രീംകോടതി വിധിക്കെതിരായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ സുപ്രീംകോടതിക്ക് അതൃപ്തി.

ഐ.പി.സി. സെക്ഷന്‍ 377 പ്രകാരമാണ് സ്വവര്‍ഗരതി ക്രമിനല്‍കുറ്റവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി വിധിച്ചത്.

എന്നാല്‍ വിധിക്കെതിരെ പി.ചിദംബരം, വീരപ്പമൊയ്‌ലി തുടങ്ങി കേന്ദ്ര മന്ത്രിമാരും ദേശീയ രാഷ്ട്രീയത്തിലെ പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.

ഇത്തരം പ്രസ്താവനകള്‍ തികച്ചും അനാവശ്യമാണെന്നും ഈ പ്രവണത പ്രോത്സാഹിപ്പിക്കുന്നത് നല്ലതെന്നും കോടതി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി പറഞ്ഞു.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന 2009ലെ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള 16 ഹരജികളിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

പിന്നീട് ഇതിനെതിരെ രാജ്യത്താകെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയരുകയായിരുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നിയമ മന്ത്രി കപില്‍ സിബല്‍, ബി.ജെ.പി നേതാവ് സുഷമ സ്വാരാജ് തുടങ്ങി നിരവധി പ്രമുഖര്‍ വിധിക്കെതിരെ രംഗത്തു വന്നിരുന്നു.

വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement