ആലപ്പുഴ: ആദര്‍ശധീരനായ ആന്റണിയാണ് കുംഭകര്‍ണസേവ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. ലോക്പാല്‍ ബില്‍ രൂപീകരിക്കാനുള്ള സമിതിയില്‍ നിന്നും ആന്റണിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വി.എസ് ചോദിച്ചു.

ആദര്‍ശധീരനെന്ന് വിശേഷിപ്പിക്കുന്ന ആന്റണിയാണ് കുംഭകര്‍ണനെപ്പോലെ ഉറങ്ങുന്നത്. ആന്റണി ആദര്‍ശവാനാണെന്ന് പറയുന്നത് വെറുതെയാണ്. ലോക്പാല്‍ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് ആന്റണി വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Subscribe Us:

ലാവലിന്‍ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാ അഴിമതിയും അഴിമതിയാണെന്നും കുറ്റക്കാരെ കൈയ്യാമം വെയ്ക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്നും വി.എസ് പ്രതികരിച്ചു.

ഇന്നു രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ്സിനെ ആന്റണി നിശിതമായി വിമര്‍ശിച്ചിരുന്നു. അഞ്ചുവര്‍ഷം ഭരണം നടത്തി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയാണ് മുഖ്യമന്ത്രിയെന്നായിരുന്നു ആന്റണി പ്രതികരിച്ചത്.