എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: വാക്ക്‌പോരുമായി ഇടുക്കി ബിഷപ്പും പി.ടി തോമസും
എഡിറ്റര്‍
Saturday 16th November 2013 11:34pm

pt-thomas

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പിടി തോമസ് എം.പിയും ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലും തമ്മില്‍ വാക്ക് പോര്.

പി.ടി.തോമസ് പരാജയപ്പെട്ട ജനപ്രതിനിധിയാണെന്ന് ആരോപിച്ച ബിഷപ്പ് അടുത്ത തെരഞ്ഞെടുപ്പില്‍ പി. ടി തോമസിനെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

പി.ടി.തോമസ് വെറും വാചകമടിക്കാരനായ എം.പിയാണ്. അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ചാല്‍ ജയിക്കില്ല. ഇടുക്കിയിലെ ജനങ്ങള്‍ പരാജയപ്പെടുത്തും.

വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ താല്‍പര്യം ഫ്രാന്‍സിസ് ജോര്‍ജ്ജിനോടാണ്. വോട്ടര്‍മാരുടെ പള്‍സ് മനസ്സിലാക്കിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി പി.ടി തോമസും രംഗത്തെത്തി.

താന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് കത്തോലിക്കാ കോണ്‍ഗ്രസ്സല്ല് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണെന്നും ഇടുക്കി ബിഷപ്പിന് കടുത്ത കോണ്‍ഗ്രസ്സ് വിരോധമാണെന്നും തിരിച്ചടിച്ചു.

ബിഷപ്പുമാരെ നികൃഷ്ട ജീവികളെന്ന് വിളിച്ചവരെക്കാള്‍ വിരോധം കോണ്‍ഗ്രസ്സിനോടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഷപിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചിയിക്കുന്നത് സഭയല്ലെന്നും ബിഷപ്പിന്റെ പ്രസ്താവന സഭയുടെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisement