എഡിറ്റര്‍
എഡിറ്റര്‍
ഹോബാര്‍ട്ട് ഡബ്ല്യു.ടി.എയില്‍ മത്സരിക്കാന്‍ വീനസ് വില്യംസും
എഡിറ്റര്‍
Wednesday 13th November 2013 12:24pm

venus-williams

സിഡ്‌നി: ജനുവരിയില്‍ നടക്കുന്ന ഹോബാര്‍ട്ട് ഡബ്ല്യു.ടി.എ ഇന്റര്‍നാഷണലില്‍ വീനസ് വില്യംസും പങ്കെടുക്കും.

സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്.

മെല്‍ബണില്‍ നടക്കാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയ വീനസ് നിലവില്‍ 48-ാം റാങ്കിലാണ്.

‘ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കാന്‍ പോകുന്ന അതേ മണ്ണിലാണ് ഈ ടൂര്‍ണമെന്റും നടക്കുന്നത്. മെല്‍ബണിലെ ശക്തരായ എതിരാളികളെ നേരിടുന്നതിന് മുമ്പായി മികച്ചൊരു പരിശീലനത്തിനുള്ള അവസരമാണ് ഇത്.’ വീനസ് വില്യംസ് പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരി അഞ്ച് മുതല്‍ പതിനൊന്ന് വരെയാണ് ടൂര്‍ണമെന്റ്. ഓസ്‌ട്രേലിയയുടെ മുന്‍ യു.എസ് ഓപ്പണ്‍ ചാമ്പ്യനായ സാം സ്റ്റോസറാണ് വീനസിന്റെ പങ്കാളി.

Advertisement