എഡിറ്റര്‍
എഡിറ്റര്‍
വീനസ് വില്യംസ് പുറത്ത് ഷറപോവ അകത്ത്
എഡിറ്റര്‍
Saturday 19th January 2013 8:03am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍താരം വീനസ് വില്യംസിനെ മുട്ടുകുത്തിച്ച് മരിയ ഷറപ്പോവ നാലാം റൗണ്ടില്‍ കയറി.

Ads By Google

6-1, 6-3നാണ് വീനസിനെ ഷറപ്പോവ മുട്ടുകുത്തിച്ചത്. നാലാം സീഡ് ആഗ്‌നിയെസ്‌ക റാഡ്വാന്‍സ്‌ക, ആറാം സീഡ് നാലി, അഞ്ചാം സീഡ് ആഞ്ചെലിക് കെര്‍ബര്‍ എന്നിവരും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

നാട്ടുകാരിയായ 22ാം സീഡ് യെലേന യാങ്കോവിച്ചിനെ 5-7, 3-6ന് തകര്‍ത്ത് മുന്‍ ലോക ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ചും നാലാം റൗണ്ടിലെത്തി. 11ാം സീഡ് മരിയന്‍ ബര്‍തോലിയെ 19ാം സീഡ് ഏകാതെറിന മകറോവ അട്ടിമറിച്ചു.

ടോപ്‌സീഡും ലോക ഒന്നാംനമ്പര്‍ താരവുമായ നൊവാക് ദ്യോകോവിച്ച് ആസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇടംനേടി.

ചെക് റിപ്പബ്‌ളിക്കിന്റെ 31ാം സീഡുകാരന്‍ റാഡെക് സ്‌റ്റെപാനകിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോകോവിച്ച് കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 6-4, 6-3, 7-5. ദ്യോകോവിച്ചിനൊപ്പം നാലാം സീഡ് ഡേവിഡ് ഫെറെറും അഞ്ചാം സീഡ് തോമസ് ബെര്‍ഡിച്ചും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.

Advertisement