എഡിറ്റര്‍
എഡിറ്റര്‍
സെറീന വില്യംസിന് പുറമേ വീനസും പുറത്തായി
എഡിറ്റര്‍
Thursday 31st May 2012 3:25pm

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ നിന്നു അമേരിക്കയുടെ വീനസ് വില്യംസും പുറത്തായി. പോളണ്ടിന്റെ അഗ്നീഷ്‌ക റഡ്‌വാന്‍സ്‌കയോടാണ് വീനസ് അടിയറവു പറഞ്ഞത്. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു റഡ്‌വാന്‍സ്‌കയുടെ വിജയം.

ആദ്യ റൗണ്ടില്‍ സഹോദരി സെറീന വില്യംസ് പുറത്തായതിനു പിന്നാലെയാണ് രണ്ടാം റൗണ്ടില്‍ വീനസും പുറത്തായത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ വീനസ് ഇപ്പോള്‍ 53-ാം സ്ഥാനത്താണ്.

കരിയറിലെ ഏറ്റവും മോശം സമയമാണ് വീനസിന് ഇപ്പോള്‍ .പരിക്കുകളും അസുഖങ്ങളും നിരന്തരം വേട്ടയാടിയ വീനസ് ഈ വര്‍ഷം കോര്‍ട്ടിലേയ്ക്ക് മടങ്ങിയെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ തയാറെടുത്തിരുന്നെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിരുന്നു.

Advertisement