എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണം: വേണുഗോപാല്‍
എഡിറ്റര്‍
Saturday 12th May 2012 1:31pm

കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത്തരം രാഷ്ട്രീയ കൊലപാതക കേസുകളില്‍ മുന്നണികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. പല കേസുകളും തെളിയാതെ പോകുന്നു. ഇത്തരം കേസുകളില്‍ സാക്ഷി പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ചന്ദ്രശേഖരന്റെ വധത്തിന് പിന്നിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഫസല്‍വധക്കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷമത്തിലാണ് ഗൂഢാലോചന പുറത്തുവന്നത്. പാര്‍ട്ടിവിട്ടുപോകുന്നവരെ സി.പി.ഐ.എം അക്രമിക്കാറില്ല എന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. കൊല്ലപ്പെട്ട ഫസല്‍ സി.പി.ഐ.എം വിട്ടുപോയ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement