Administrator
Administrator
പത്മനാഭസ്വാമി ക്ഷേത്രത്തിന് ത്രിതല സുരക്ഷ വേണമെന്ന് ശുപാര്‍ശ
Administrator
Wednesday 13th July 2011 12:37pm

pathmanabhaswami-templeതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും ത്രിതല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എ.ഡി.ജി.പി വേണുഗോപാല്‍ കെ നായരുടെ റിപ്പോര്‍ട്ട്. സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പിക്കും.

ക്ഷേത്രത്തിലേക്കു പോകുന്നവരെയും വരുന്നവരെയും കര്‍ശനമായി നിരീക്ഷിക്കണം, ഇതിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തും പുറത്തും സായുധ കമാന്‍ന്റോകളെ വിന്യസിക്കണം, പുറത്ത് തുടര്‍ച്ചയായുള്ള പട്രോളിങ് ഒരുക്കണം, കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷണത്തിന് സംവിധാനം വേണം, വിവിധതരം ക്യാമറകള്‍, സ്‌കാനറുകള്‍, ലേസര്‍ സെന്‍സറുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കണം തുടങ്ങിയ ശുപാര്‍ശകളുണ്ട്.

ക്ഷേത്രമുള്‍പ്പെടുന്ന പ്രദേശം പ്രത്യക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisement