കോട്ടക്കല്‍: മലപ്പുറം തിരൂരങ്ങാടി വെന്നിയൂരില്‍ നബിദിന റാലിയിലേക്ക് ജീപ്പ് ഇടിച്ച് കയറി. പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. റാലിയുടെ അനൗണ്‍സ്‌മെന്റ് വാഹനം തന്നെയാണ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. വെണ്ണിയൂരിനടുത്ത് പുള്ളിപ്പാറ കൊടക്കല്ലിങ്ങലാണ് അപകടം.