തിരുവനന്തപുരം: മലപ്പുറം വേങ്ങരയില്‍ കഴിഞ്ഞ ദിവസം കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച നാല് തൊഴിലാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. നിയമസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെതുടര്‍ന്ന സ്പീക്കര്‍ നേട്ടീസിന് അവതരണാനുമതി നിഷേധിച്ചു.

വേങ്ങരയില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ നാലു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷത്തെ കെ.ടി ജലീല്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. .