വെനസ്വല: ആരോഗ്യം വീണ്ടെടുക്കാനുള്ള യുദ്ധത്തില്‍ താന്‍ വിജയിക്കുമെന്ന് വെനസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. ക്യൂബയില്‍ നിന്നും ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഷാവേസ് തന്റെ വസതിയുടെ മുകളില്‍ നിന്നും ജനങ്ങളോട് സംസാരിക്കുകയായിരുന്നു.

ഷാവേസിനെ കാണാനായി ആയിരക്കണക്കിനാളുകളാണ് മിറാഫ്‌ളോറസ് കൊട്ടാരത്തിന് മുന്നിലെത്തിയത്. പാര്‍ട്ടി കൊടികളുയര്‍ത്തിയും, ബാനറുകളുയര്‍ത്തിയും ഷാവേസ് ആരോഗ്യം വീണ്ടെടുക്കുന്നതിലുള്ള സന്തോഷം അവര്‍ രേഖപ്പെടുത്തി.

ക്യൂബയിലെ ചികിത്സാവേളയില്‍ മരുന്നുകളേക്കാന്‍ തനിക്ക് ആശ്വാസമായത് ഫിഡല്‍ കാസ്‌ട്രോയുടെ സാന്നിധ്യമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് ഷാവേസ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയത്. ഷാവേസ് മടങ്ങിയെത്തിയതോടെ അദ്ദേഹത്തിന്റെ രോഗത്തെത്തുടര്‍ന്ന് വെനസ്വയിലെ രാഷ്ട്രീയ രംഗത്തുണ്ടായ ആശങ്കകള്‍ അവസാനിച്ചു.