കാരക്കസ്: മൂന്നാം ഘട്ട കീമോതെറപ്പിക്കു ശേഷം തന്റെ ആരോഗ്യം മികച്ച നിലയിലായെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യുഗോ ഷാവേസ്. അര്‍ബുദ ചികിത്സയ്ക്കായി ക്യൂബയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

എന്റെ മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലമാണ്. ഞാന്‍ ബലവാനായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കീമോതെറപ്പിക്കായി ഇവിടത്തെ ആശുപത്രയില്‍ ഷാവേസിനെ പ്രവേശിപ്പിച്ചത്. 87.2 കിലോ ആയിരുന്ന ശരീരഭാരം ആശുപത്രി വിട്ടപ്പോള്‍ 88.5 കിലോ ആയി ഉയര്‍ന്നു- ഷാവേസ് പറഞ്ഞു.

അര്‍ബുദത്തിനുള്ള പ്രാരംഭ ചികിത്സകള്‍ക്ക് അദ്ദേഹം വിധേയനായനായത് ക്യൂബയിലെ ആശുപത്രിയിലായിരുന്നു.അര്‍ബുദം നേരിടാന്‍ക്യൂബയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ കാര്യം ഷാവേസ് ജൂണിലാണ് വെളിപ്പെടുത്തിയത്.