എഡിറ്റര്‍
എഡിറ്റര്‍
വിശ്വ സുന്ദരിയായി മിസ് വെനസ്വേല തിരഞ്ഞെടുക്കപ്പെട്ടു
എഡിറ്റര്‍
Sunday 10th November 2013 11:08am

Venezuelan

കാരക്കാസ്: വിശ്വ സുന്ദരിയായി മിസ് വെനസ്വേല ഗബ്രീല ഇസ്‌ലര്‍ തിരഞ്ഞെടുക്കപ്പെട്ടു. 85 പേരെ പിന്തള്ളിയാണ് 25 കാരിയായ ഇസ്‌ലര്‍ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

വെനസ്വേലയിലെ ഏറ്റവും ജനപ്രിയ ചാനലായ വെനിവിഷന്‍ ടി.വിയില്‍ അവതാരകയാണ് ഇസ്‌ലര്‍. ബിസിനസില്‍ ബിരുദധവും ഇസ്‌ലര്‍ക്കുണ്ട്. മുന്‍ മിസ് യൂണിവേഴ്‌സ് അമേരിക്കയുടെ ഒലിവിയാ കള്‍പോ എസ്‌ലര്‍ കിരീടം സമ്മാനിച്ചത്.

മിസ് സ്‌പെയിന്‍ പട്രീഷിയ യുറീന റോഡ്രിഗസാണ് ഒന്നാം റണ്ണറപ്പ്. മിസ് ഇക്വഡോര്‍ കോണ്‍സ്റ്റന്‍സ ബെയ്‌സ് രണ്ടാം റണ്ണറപ്പായി. മിസ് ഇന്ത്യ മാനസി മോഗെക്ക് അവസാന അഞ്ചില്‍ ഇടം നേടാനായില്ല.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് വെനസ്വേലയില്‍ നിന്ന് വിശ്വ സുന്ദരിയെ തിരഞ്ഞെടുക്കപ്പെടുന്നത്.

Advertisement