കരാക്കസ്: വെനിസ്വേലയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഏപ്രില്‍ 14 ന് നടക്കും.

Ads By Google

വെനിസ്വേലയില്‍ ആക്ടിങ് പ്രസിഡണ്ടായി നിക്കോളാസ് മദുരോ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ശേഷമാണ് പുതിയ തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

നാളെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മരണമടഞ്ഞ മുന്‍ വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിനോടുള്ള സഹതാപ തരംഗം ഇത്തവണയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് മദുരോ അനുകൂലികളുടെ വിശ്വാസം.

എന്നാല്‍ മദുരോക്ക് ആരും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായ ഹെന്റിക് കാപ്രില്‍സ് പറഞ്ഞു.

കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ കാപ്രില്‍സ് ഷാവേസിനോട് പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മദുരോക്ക് വമ്പിച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു.

അതേസമയം ഇന്നലെ കരാക്കസ് നാഷണല്‍ അസംബ്ലിയില്‍ നടന്ന ആക്ടിങ്ങ് പ്രസിഡണ്ട് മദുരോയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.