കരാകസ്: ദേശീയ എണ്ണ കമ്പനിയായ പി.ഡി.വി.എസ്.എയ്ക്ക് എതിരായി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെ വെനസ്വേല അപലപിച്ചു. ഇറാന് എണ്ണയും പ്രകൃതിവാതകവും പ്രദാനം ചെയ്യുന്നു എന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. .

പി.ഡി.വി.എസ്.എയ്ക്കു പുറമെ ആറ് കമ്പനികള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനുമേല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഉപരോധം ശക്തിപ്പെടുത്താനാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇത് സാമ്രാജ്യത്വ കടന്നുകയറ്റമാണെന്ന് വെനിസ്വലന്‍ വിദേശകാര്യ മന്ത്രി നിക്കോളാസ് മദുരോ പ്രതികരിച്ചു. ‘സാമ്രാജ്യത്വ വാദികള്‍ പോയി തുലയട്ടെ. അവരുടെ ഉപരോധം ഞങ്ങള്‍ക്കൊന്നുമല്ല.’ ഉര്‍ജ-പെട്രോളിയം വകുപ്പ് മന്ത്രി പറഞ്ഞു.

എന്നാല്‍ അമേരിക്കയക്ക് അസംസ്‌കൃത എണ്ണ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം വെനിസ്വലയാണ്. അതുകൊണ്ടുതന്നെ ഉപരോധം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് വെനിസ്വല പറഞ്ഞു.