എഡിറ്റര്‍
എഡിറ്റര്‍
ഡിയോസ്ഡാഡോ കാബല്ലോ വെനസ്വേലന്‍ കാവല്‍ പ്രസിഡന്റ്
എഡിറ്റര്‍
Sunday 6th January 2013 8:30am

കാരക്കാസ്: ഷാവേസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കാവല്‍ പ്രസിഡന്റായി ഷാവേസിന്റെ അനുയായി ഡിയോസ്ഡാഡോ കാബെല്ലോയെ തെരഞ്ഞെടുത്തു.

Ads By Google

അടുത്ത വ്യാഴാഴ്ച ഷാവേസിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കും. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഷാവേസ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഷാവേസിന് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയാണ് കബെല്ലോയെ കാവല്‍ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്.

തനിക്ക് അധികാരമേല്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മധൂരോയെ പിന്‍ഗാമിയായി തെരഞ്ഞടുക്കണമെന്ന് ഷാവേസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് വിപരീതമയാണ് കാബല്ലോയെ കാവല്‍ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജനുവരി 10 നു ശേഷവും ഷാവേസ് രാജ്യത്തിന്റെ പ്രസിഡന്റായി തുടരുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അസംബ്ലി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കബെല്ലോ പറഞ്ഞു.

അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഗുരുതര ശ്വാസകോശ അണുബാധയാല്‍ ബുദ്ധിമുട്ടുകയാണ് പ്രസിഡന്റ് ഹ്യൂഗോ ചാവേസെന്ന് ഭരണകൂടം അറിയിച്ചു.

അമ്പത്തെട്ടുകാരനായ ചാവേസിന് ഡിസംബര്‍ 11നാണ് ക്യൂബയില്‍ നാലാമത്തെ അര്‍ബുദശസ്ത്രക്രിയ നടത്തിയത്. അതിനുശേഷമാണ് ശ്വാസകോശത്തില്‍ അണുബാധയുണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തത്, ആരോഗ്യത്തെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

1999 മുതല്‍ വെനസ്വേലയുടെ പ്രസിഡന്റുപദത്തിലിരിക്കുന്ന ചാവേസ്, ഭരണഘടന ഭേദഗതി ചെയ്താണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

Advertisement