വീണാമാലിക്കിന്റെ നഗ്‌നചിത്രം കവര്‍പേജില്‍ പ്രസിദ്ധീകരിച്ച് എഫ്.എച്ച്.എം മാഗസിന്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ഡിസംബര്‍ ലക്കത്തില്‍ പുറത്തിറങ്ങുന്ന മാഗസിനിലാണ് കയ്യില്‍ ഐ.എസ്.ഐ എന്ന് ടാറ്റൂ ഒട്ടിച്ച് നഗ്‌നയായി നില്‍ക്കുന്ന വീണയുടെ ഫോട്ടോയുള്ളത്.

Subscribe Us:

ചിത്രം ഫേസ് ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. ചിത്രത്തിലുള്ള വീണാമാലിക്കിന്റെ കയ്യിലുള്ള ഐ.എസ്.ഐ മാര്‍ക്ക് ഇന്റര്‍ സര്‍വ്വീസ് ഇ്ന്റലിജന്‍സ് ഏജന്‍സി എന്നതിന്റെ ചുരുക്കരൂപമായാണ് കരുതപ്പെടുന്നത്. എന്നാല്‍ അത് തന്റെ ചിത്രമല്ലെന്നും മോര്‍ഫിംങ്ങിലൂടെ ചിത്രീകരിച്ചതാണിതെന്നുമാണ് വീണ പ്രതികരിച്ചത്.

ഞാന്‍ ഒരിക്കലും നഗ്‌നയായി ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് വീണാ മാലിക് പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്റെ മാനേജരും നിയമഉപദേശകനും ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. മാഗസിനെതിരെ നിയമപരമായി പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ എ്ഫ്.എച്ച്.എം മാഗസിന്റെ ഇന്ത്യയിലെ എഡിറ്ററായ കബീര്‍ശര്‍മ പറയുന്നത് ഫോട്ടോയില്‍  വ്യാജമായൊന്നും നടന്നിട്ടില്ലെന്നും അത് എവിടെ വേണമെങ്കിലും തെളിയിക്കാന്‍ തയ്യാറാണെന്നുമാണ്. ഫോട്ടോയില്‍ അവര്‍ എങ്ങനെയാണ് പോസ് ചെയ്തതെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട് അതിന്റെ കോപ്പി വീണാമാലിക്കിന് അയച്ചുകൊടുത്തിട്ടുമുണ്ടെന്ന് അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു. സംഭവം പാകിസ്ഥാനില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

Malayalam news, Kerala news in English