എഡിറ്റര്‍
എഡിറ്റര്‍
അനധികൃത കയ്യേറ്റം: വേമ്പനാട് ജനകീയ കമ്മീഷന്‍ യോഗം നടന്നു
എഡിറ്റര്‍
Tuesday 12th November 2013 12:45am

vembanat

കൊച്ചി: വേമ്പനാട് കായല്‍ വ്യവസ്ഥയിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും അന്വേഷിക്കുന്നതിനും തീരദേശ പരിസ്ഥിത വ്യവസ്ഥയുടെ സുസ്ഥിര വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വേമ്പനാട് ജനകീയ കമ്മീഷന്റെ ആദ്യ യോഗം കൊച്ചി സര്‍വകലാശാലയില്‍ നടന്നു.

കമ്മീഷന്റെ ആദ്യ യോഗം കൊച്ചി സര്‍വകലാശാലയില്‍ നടന്നു. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത മാര്‍ച്ചിന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ സമതിയുടെ ആദ്യ കൂടിയിരുപ്പില്‍ തീരുമാനിച്ചു.

സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഫ. പ്രഭാത് പട്‌നായിക് അധ്യക്ഷനായ സമിതിയുടെ മെമ്പര്‍ സെക്രട്ടറി ഡോ സി ടി എസ് നായരാണ്.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളും പഠന രീതിയും സംബന്ധിച്ച് ചര്‍ച്ച ചെയ്ത് അവസാന ധാരണയിലെത്തിയതായി പ്രഭാത് പട്‌നായിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വേമ്പനാട് കായല്‍ വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന വ്യത്യസത് ജനവിബാഗങ്ങലുമായി കമ്മീഷന്‍ ആശയവിനിമയം നടത്തും.

വേമ്പനാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് വ്യത്യസ്ത ഏജന്‍സികളും ശാസ്ത്രകാരന്‍മാരും നടത്തിയ പഠനങ്ങളഉം പരിഗണിക്കപ്പെടും.

കേരളത്തിന്റെ ഉത്പാദന സാമ്പത്തികരംഗങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് നടക്കുന്ന നിയമലംഘനങ്ങളെ പരിശോധിക്കാനും കമ്മീഷന്‍ ശ്രമിക്കും.

വേമ്പനാട് പശ്ചിമഘട്ടത്തേയും സമുദ്ര തീരത്തേയും ബന്ധിപ്പിക്കുന്ന പരിസ്ഥിതി വ്യവസ്ഥയാതിനാല്‍ പശ്ചിമ ഘട്ടത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചു.

Advertisement