തിരുവനന്തപുരം: ജലസേചനമന്ത്രി പി.ജെ ജോസഫ് സംസാരിക്കുന്നത് കേട്ടാല്‍ അദ്ദേഹത്തിന്റെ തലയ്ക്ക് എന്തോ സംഭവിച്ചതുപോലെ തോന്നുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. അദ്ദേഹത്തിനോട് സ്‌നേഹമുള്ളവര്‍ ജോസഫിന്റെ തലയ്ക്ക് തളം വെക്കണമെന്നും വെള്ളാപ്പിള്ളി പറഞ്ഞു.

‘എന്തെല്ലാം ജല്പനകളാണ് പി.ജെ ജോസഫ് പറയുന്നത്. മന്ത്രിസ്ഥാനം രാജിവെക്കുമെന്നും എം.എല്‍.എ സ്ഥാനം വലിച്ചെറിയുമെന്നുമൊക്കെ പറയുന്നു. എന്നാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവുമൊന്നും രാജിവെക്കുന്നുമില്ല. മരിക്കുമെന്ന് പറയുന്നു. മരിക്കുന്നെങ്കില്‍ മരിക്കരുതോ.’ വെള്ളാപ്പിള്ളി പറഞ്ഞു.

Malayalam news

Kerala news in English