vellapally-nadesanആലപ്പുഴ: എന്‍.എസ്.എസ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത് അല്‍പ്പത്തരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ ഇരുന്ന് ആരും ഇതുപോലെ തറ വര്‍ത്തമാനം പറഞ്ഞിട്ടില്ല. എന്‍.എസ്.എസിനെ കൈയ്യയച്ച് സഹായിച്ച സി.പി.ഐ.എമ്മിന് ഇതുതന്നെ വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളി പറഞ്ഞു.