തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയിലും സവര്‍ണ ചാരന്‍മാര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് എസ് എന്‍ ഡി പി പ്രസിഡണ്ട് വെള്ളാപ്പിള്ളി നടേശന്‍. മുന്നാക്കക്കാര്‍ക്ക് സംവരണം വേണമെന്ന് ആവശ്യപ്പെടുന്നത് അവരാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കപ്പെടുന്നതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.

കാര്യങ്ങള്‍ പഠിക്കാതെയാണ് രാഷ്ട്രീയക്കാര്‍ പ്രസ്താവന നടത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബില്‍ ഫ്രീസറില്‍ കിടക്കുന്നതിന് കാരണമിതാണ്. സംവരണക്കാര്യത്തില്‍ സി പി ഐ എം അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.