എഡിറ്റര്‍
എഡിറ്റര്‍
എസ്.എന്‍.ഡി.പിയുടേത് ശരിദൂര നിലപാട്: വെള്ളാപ്പള്ളി നടേശന്‍
എഡിറ്റര്‍
Monday 31st March 2014 3:58pm

vellappalli-nadeshan

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തെ സഹായിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ഥികള്‍ക്ക് വ്യക്ത്യാധിഷ്ഠിത പിന്തുണയാണു നല്‍കുകയെന്നും ഇടത് വലത് വ്യത്യാസമില്ലാതെ സംഘടനയെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഇടത് വലത് മുന്നണികളെ വിമര്‍ശിച്ച വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയത്തില്‍ ഇരു മുന്നണികളും ന്യൂനപക്ഷ പ്രീണനമാണ് നടത്തിയതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടേത് ശരിദൂര നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തോടെ എല്‍.ഡി.എഫ് ആടിയുലഞ്ഞെന്നും  ജെ.ഡി.എസിന് കോട്ടയത്ത് സീറ്റ് നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ആലപ്പുഴയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.  വ്യക്തി അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയെന്നും എസ്.എന്‍.ഡി.പി യോഗം വ്യക്തമാക്കി.

Advertisement