തിരുവനന്തപുരം: താനൊരു ഭീകരനാണെന്നാണ് ആളുകള്‍ മനസിലാക്കിയിരിക്കുന്നതെന്നും തണ്ടനാണ് അഹങ്കാരിയാണ് എന്നൊക്കെ പറുന്നവരുമുണ്ടെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

‘എന്നെ ഒരു ഭീകരനായി ചിത്രീകരിക്കുമ്പോള്‍ മനപ്രയാസം തോന്നാറുണ്ട്. ഞാനൊരു ഭീകരനല്ല, തണ്ടനല്ല, മണ്ടനാണോ എന്നത് എന്റെ പ്രവൃത്തി കണ്ട് ആളുകള്‍ തീരുമാനിക്കട്ടെ’- വെള്ളാപ്പള്ളി പറഞ്ഞു. ഗൃഹലക്ഷ്മി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss സച്ചിനടക്കം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചു; മുംബൈ ദുരന്തം റെയല്‍വേ ചോദിച്ചുവാങ്ങിയത്


ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ചിലര്‍ എന്നെയിങ്ങനെ ചീത്ത പറയുന്നത് എന്തിനാണ്.കള്ളുകുടിയനാണ് കൊള്ളരുതാത്തവനാണ് എന്നൊക്കെ പറയുന്നവരെ ഞാന്‍ വെറുതെ വിടണോ. ഇവരുടെയൊന്നും ഔദാര്യത്തില്‍ വന്നതല്ലല്ലോ ഞാന്‍. ആദ്യം മര്യാദയ്ക്ക് പറഞ്ഞുനോക്കും. കേട്ടില്ലെങ്കില്‍ ഇങ്ങോട്ട് പറയുന്നതിന്റെ രണ്ട് ഡിഗ്രി കൂട്ടി അങ്ങോട്ട് പറയും. അപ്പോള്‍ അവരുടെ നാവ് അടഞ്ഞുപോവും. നമ്മള്‍ ക്ഷമിച്ച് പിന്നോട്ട് പോവുമ്പോഴാണ് അവര്‍ തലയില്‍ കയറുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.

എന്നെ എറിഞ്ഞ കല്ലൊക്കെ എറിഞ്ഞവരുടെ ദേഹത്ത് തിരിച്ച് ചെന്ന് കൊണ്ടതല്ലാതെ എനിക്കൊന്നും കൊണ്ടിട്ടില്ല. പല രാഷ്ട്രീയക്കാരും എന്നെ കല്ലെറിഞ്ഞ് വീഴ്ത്താന്‍ നോക്കിയിട്ടുണ്ട്. എന്നെ നന്നായി കല്ലെറിഞ്ഞൊരു വീരനാണ് വി.എം സുധീരന്‍. ഞാന്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ വന്ന അന്ന് തൊട്ട് കല്ലെറിയുന്നു. എന്നിട്ട് എനിക്ക് വല്ല കുഴപ്പവുംസംഭവിച്ചോ?

സുധീരനുമായി ഒരു സൗഹൃദവും ഉണ്ടായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിന് എതിരായിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. പക്ഷേ എന്നെ എതിര്‍ക്കുക എന്നൊരു ശൈലി അദ്ദേഹം കൈക്കൊണ്ടു. മറ്റൊരാള്‍ വി.എസ് ആണ്. അദ്ദേഹം ഇപ്പോള്‍ ആകെ ഒതുങ്ങിപ്പോയില്ലേ? പലരും പ്രസിദ്ധിക്ക് വേണ്ടിയാണ് എന്നെ എതിര്‍ക്കുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.