എഡിറ്റര്‍
എഡിറ്റര്‍
ലൗ ജിഹാദിനെ കരുതിയിരിക്കണം: സമുദായങ്ങള്‍ക്ക് വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ്
എഡിറ്റര്‍
Saturday 26th May 2012 11:35am

മാരാരിക്കുളം: ലൗ ജിഹാദിനെ’ മാതാപിതാക്കളും അധ്യാപകരും കുട്ടികളും സമൂഹവും ഒരുപോലെ കരുതിയിരുന്ന് തടയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു പ്രത്യേക സമുദായത്തിന്റെ അംഗബലം കൂട്ടി ഈ രാജ്യത്തിന്റെ അധികാരവും സമ്പത്തും പിടിച്ചുപറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യോഗം കേന്ദ്ര വനിതാസംഘത്തിന്റെ ദ്വിദിന നേതൃത്വ പഠനക്യാമ്പ് കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലെ ദാരിദ്ര്യവും ഐക്യമില്ലായ്മയും മുതലെടുത്ത് ഈഴവ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.  പൊലീസിന്റെ കണക്കു പ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 6713 കുട്ടികളാണ് ലൗ ജിഹാദില്‍ കുടുങ്ങി മതം മാറിയത്. ഇതില്‍ ഭൂരിപക്ഷവും ഇപ്പോള്‍ എവിടെയാണെന്നുകൂടി അറിയില്ല. അടുത്ത അദ്ധ്യയനവര്‍ഷത്തില്‍ ഇത് പൂര്‍വാധികം ശക്തമായി നടപ്പാക്കാന്‍ ഒരു സമുദായം അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ അമ്മമാരും മറ്റും ഇരുകണ്ണുകളും തുറന്നിരിക്കണമെന്നും വെള്ളാപ്പള്ളി നിര്‍ദേശിച്ചു.

Advertisement