Categories

‘ബി.ജെ.പി മാന്യത കാണിച്ചില്ല’; എന്‍.ഡി.എയില്‍ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുവെന്ന് വെള്ളാപ്പള്ളി നടേശന്‍; സുധീരന്റെ രാജി കോണ്‍ഗ്രസിന്റെ നല്ല കാലത്തിന്റെ തുടക്കമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നതിന്റെ സൂചനകള്‍ നല്‍കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണമോ എന്ന കാര്യത്തില്‍ പുനര്‍ ചിന്തനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം ബി.ഡി.ജെ.എസിനോട് മാന്യത കാണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘ ബി.ജെ.പിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്ന ലക്ഷണമില്ല. ബി.ജെ.പിയ്ക്ക് കേരളം ഭരിക്കാന്‍ സാധിക്കുമോ? അടുത്തകാലത്തൊന്നും ബി.ജെ.പിയ്ക്ക് അത് സാധിക്കില്ല. എന്നിട്ടും ബി.ഡി.ജി.എസിനെ പോലുള്ള പാര്‍ട്ടികള്‍ എന്‍.ഡി.എയില്‍ ചേര്‍ന്നത് ത്യാഗമാണ്.’ ആലപ്പുഴയില്‍ ഒരു പരുപാടിയില്‍ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന.

തങ്ങളുടെ കൂടി ബലത്തില്‍ കിട്ടിയ വോട്ടും കൊണ്ടാണ് ദല്‍ഹിയില്‍ കയ്യടി വാങ്ങാന്‍ നേതാക്കള്‍ ഇപ്പോള്‍ പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പിയ്ക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി എന്നാല്‍ രാഷ്ട്രീയ അഭിപ്രായമുണ്ടെന്നു വ്യക്തമാക്കി.

സാര്‍ ചക്രവര്‍ത്തിമാരേക്കാള്‍ മോശമായ ഭരണാധികാരികളാണുള്ളതെന്നും അവസരവാദ രാഷ്ട്രീയമാണിപ്പോളെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആദര്‍ശ രാഷ്ട്രീയം മരിച്ചു പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: ‘നല്ല മനോഹരമായ റിവ്യൂ,ഇത്ര സൂക്ഷമമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല’; ജനം ടിവിയുടെ ‘അപാര’ റിവ്യൂവിന് ലിജോ ജോസിന്റെ കട്ടയ്ക്കുള്ള മറുപടി


എല്‍.ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ ഓഫര്‍ കിട്ടിയാല്‍ സ്വീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് നന്നായെന്നും കോണ്‍ഗ്രസിന്റെ നല്ലകാലം തുടങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന