കൊല്ലം: തന്റെ കയ്യിലെ കൃമിയാണ് വെള്ളാപ്പള്ളി നടേശനെന്ന് ഗോകുലം ഗോപാലന്‍. ചില കാലങ്ങളില്‍ ദുഷ്ടാവതാരങ്ങള്‍ക്ക് വലിയ ശക്തിയുണ്ടാകാറുണ്ട്. അതിനെ പരാജയപ്പെടുത്താന്‍ അപ്പോള്‍ മറ്റൊരു ശക്തിയുണ്ടാകും. ആ ശക്തിയാണ് ശ്രീനാരായണ ധര്‍മവേദി.

എസ് എന്‍ ട്രസ്റ്റിന്റെയും എസ് എന്‍ ഡി പി യോഗത്തിന്റെയും 270 കോടി രൂപ വെള്ളാപ്പള്ളി അടിച്ചുമാറ്റിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ പുറത്താക്കാന്‍ ജീവന്‍ ത്യജിക്കാനും തയ്യാറാണ്. അവസാനം വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ജനാധിപത്യ വിരുദ്ധ ശക്തിയെ തുടച്ചുമാറ്റാന്‍ സാധിക്കണമെന്നും ഗോപാലന്‍ പറഞ്ഞു.