കൊച്ചി: ഈഴവര്‍ വോട്ട് കുത്തുന്ന യന്ത്രങ്ങളല്ലെന്നും ഇനി ഈഴവര്‍, വോട്ടുകള്‍ കുത്താനുള്ള കത്തിയായി ഉപയോഗിക്കുമെന്നും എസ് ന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവരെ പരിഗണിക്കാത്ത പാര്‍ട്ടികള്‍ക്ക് ഇനി വോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ് എന്‍ ഡി പി യോഗം കൊച്ചിയില്‍ നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ നയരേഖ അവതരിപ്പിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിയമനിര്‍മ്മാണ സഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതിക സംവരണം ഏര്‍പ്പെടുത്തണം. വനിതാ സംവരണം ഏര്‍പ്പെടുത്തുന്നത് പിന്നോക്ക സംവരണത്തിന്റെ കൂടി അടിസ്ഥാനത്തിലാകണം.

Subscribe Us:

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജാതി തിരിച്ചുള്ള കണക്ക് പുറത്തുവിടണം. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കോര്‍പ്പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കുമുള്ള നിയമനം പി എസ് സിക്ക് വിടണം. കേന്ദ്ര യൂണിവേഴ്‌സിറ്റിക്ക് ശ്രീനാരായണ യൂണിവേഴ്‌സിറ്റി എന്ന് പേര്‍ നല്‍കണമെന്നും ഈഴവ സമുദായത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു.