എഡിറ്റര്‍
എഡിറ്റര്‍
പിണറായിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ മുന്നണിയില്‍ നിന്ന് തന്നെ ചിലര്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി വെള്ളാപ്പള്ളി
എഡിറ്റര്‍
Monday 13th February 2017 9:32am

vellapalli

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ മുന്നണിയില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.


Dont Miss കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നു; മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കത്തയച്ചതായി രമേശ് ചെന്നിത്തല 


പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോഫിനാന്‍സിന്റെ പേരില്‍ സുധീരനും അച്യൂതാനന്ദനും എന്നെ വളഞ്ഞിട്ട് ആക്രമിച്ചു.2000 കോടി അടിച്ചു മാറ്റിയെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവരുടെ സ്ഥിതിയെന്താണെന്ന് ആലോചിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയിത്തം കേരളത്തില്‍ തിരികെ വരുന്നതിന്റെ സൂചനയായി വേണം ദൈവശതകം ചൊല്ലിയ കുട്ടിയെ തല്ലിയത് കാണാന്‍. കഴിഞ്ഞ ദിവസം ബി.ജെ.പിക്കെതിരെ ഇനി ഒരുബന്ധവുമില്ലെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.

ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഒരുമിച്ച് പോകാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ബി.ജെ.പിക്കും ബി.ഡി.ജെ.എസ്സിനും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല. അവര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ താല്‍പ്പര്യമില്ല.

എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ട് എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍.

Advertisement