എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നത് മാന്യതയല്ല: വെള്ളാപ്പള്ളി
എഡിറ്റര്‍
Saturday 16th February 2013 9:10am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നു മാറ്റുന്നത് മാന്യതയല്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Ads By Google

വി.എസിനെ നേതൃസ്ഥാനത്തു നിന്നു മാറ്റിയാല്‍ അതു വ്യക്തിഹത്യയ്ക്കു തുല്യമാകും. പാര്‍ട്ടിയെ അംഗീകരിക്കാന്‍ വി.എസും വി.എസിനു മാന്യമായ പരിഗണന നല്‍കാന്‍ പാര്‍ട്ടിയും തയാറാകണം.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസിന്റേതു മികച്ച പ്രവര്‍ത്തനമാണ്. പിന്നെ അദ്ദേഹത്തെ എന്തിന്റെ പേരിലാണ് മാറ്റാന്‍ തീരുമാനിക്കുന്നതെന്ന് മനസിലാകുന്നില്ല.

പാര്‍ട്ടിയില്‍ അഭിപ്രായം പറയേണ്ട ആളാണ് പ്രതിപക്ഷനേതാവ്. എന്നാല്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നേതൃസ്ഥാനത്ത് നിന്ന് വരെ മാറ്റാനുള്ള ആയുധമായി ചിലര്‍ എടുക്കുന്നതായി സംശയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ വി.എസ് ഇന്നലെ തയ്യാറായിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യം സ്‌നേഹപൂര്‍വ്വം തള്ളിക്കളയുന്നു എന്നായിരുന്നു വി.എസിന്റെ മറുപടി.

അതേസമയം വി.എസിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അടിയന്തര പി.ബി യോഗം തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വി.എസിനെതിരായ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement