തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ വാലും ചൂലുമല്ല എസ്.എന്‍.ഡി.പി യെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വീയപുരത്ത് ഗുരുദേവ ക്ഷേത്രസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കേരളത്തില്‍ സമുദായസംഘടനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ അതില്ലെന്ന് കരുതുന്ന ഒരു പറ്റം രാഷ്ട്രീയക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെയൊന്നും ചോദ്യത്തിന് മറുപടിപോലും പറയേണ്ട ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Subscribe Us:

വഴിയോരത്തു നിന്ന് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്.എന്‍.ഡി.പി. പ്രതിദിനം തനിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി വെടിയുണ്ടകളാണ് ഉതിര്‍ക്കുന്നത്. അതൊന്നും തനിക്ക് ഏശാറുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല ഞങ്ങളാരും. അവരുടെ വാലും ചൂലുമാണ് എസ്.എന്‍.ഡി.പി എന്ന് കരുതിയെങ്കില്‍ അത് തെറ്റാണ്.

സമുദായസംഘടനകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നതല്ല എസ്.എന്‍.ഡി.പി എന്ന പ്രസ്ഥാനം. അത് ഇത്തരക്കാര്‍ മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.