കോഴിക്കോട്: എന്‍.എസ്.എസ്സിന്റെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Ads By Google

ചെന്നിത്തല എന്‍.എസ്.എസ്സിനെ തള്ളിപ്പറഞ്ഞത് ശരിയായില്ല. മന്ത്രി പദം ലക്ഷ്യമിട്ടാണ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. വെള്ളാപ്പള്ളി പറഞ്ഞു.

ഏത് പൊന്നു തമ്പുരാന്‍ പറഞ്ഞാലും ജാതീയത ഉള്ളിടത്തോളം കാലം ജാതി പറയും. സമുദായ നേതാക്കള്‍ ജാതി പറയരുതെന്ന് പറഞ്ഞ പിണറായി വിജയന്‍ ചരിത്രം കുറച്ച് കൂടി നന്നായി പഠിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെപിസിസി പുനഃസംഘടനയില്‍ നിന്ന്  ഈഴവരെ ഒഴിവാക്കിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കണമെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്റുമായി ധാരണയുണ്ടായിരുന്നെന്നും ഇത് മുഖ്യമന്ത്രി അട്ടിമറിച്ചെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

താന്‍ മത്സരിച്ചത് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണെന്നും എന്ത് വന്നാലും മന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നുമാണ് രമേശ് ചെന്നിത്തല ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞത്.

സാമുദായിക സംഘടനകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്യം ഉണ്ട്. അവരുടെ അഭിപ്രായം തിരസ്‌കരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ താന്‍ മതേതരസ്വഭാവമുള്ള കോണ്‍ഗ്രസ്സുകാരനാണെന്നും ചെന്നിത്തല പറഞ്ഞു.